പാലാ നഗരസഭയിലെ സംഘര്‍ഷം വ്യക്തിപരം; പരിഹരിച്ചു: ജോസ് കെ മാണി

കോട്ടയം പാലായില്‍ നഗരസഭാംഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. സംഘര്‍ഷം വ്യക്തിപരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രശ്‌നം ഇന്നലെ തന്നെ പരിഹരിച്ചു. നഗരസഭയിലുണ്ടായ കയ്യാങ്കളി തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജോസ് കെ മാണി. പാലായില്‍ സിപിഐഎമ്മും കേരളാ കോണ്‍ഗ്രസും ഒറ്റക്കെട്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് പാലാ നഗരസഭയില്‍ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ തമ്മിലടിച്ചത്. അഡ്വ. ബിനു പുളിക്കകണ്ടത്തിനും ബൈജു കൊല്ലംപറമ്പിലിനും മര്‍ദ്ദനമേറ്റു. സിപിഐഎം- കേരളാ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കൗണ്‍സില്‍ യോഗത്തിനിടെയാണ് ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഭരണപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും സംഘര്‍ഷത്തിലേക്ക് എത്തുകയുമായിരുന്നു.

Story Highlights: palai, jose k mani

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top