ഏപ്രിലിൽ അവധി ദിവസങ്ങളിലും വാക്സിൻ

ഏപ്രിലിൽ എല്ലാ ദിവസവും വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പൊതു അവധി ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ്പ് നൽകും. വാക്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിലും സർക്കാർ ആശുപത്രികളിലും ഇത് ബാധകമാണെന്ന് സർക്കാർ അറിയിച്ചു.
രാജ്യത്ത് 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കൊവിഡ് വാക്സിനേഷൻ ഇന്ന് ആരംഭിച്ചു. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് വാക്സിൻ വിതരണം. രജിസ്ട്രേഷൻ ഘട്ടത്തിൽതന്നെ ഇഷ്ടമുള്ള ആശുപത്രിയും ദിവസവും തെരഞ്ഞെടുക്കാം. രജിസ്റ്റർ ചെയ്യാതെ അതെ നേരിട്ട് എത്തിയും മരുന്ന് സ്വീകരിക്കാം. 45 വയസ്സിന് മുകളിൽ ഉള്ളവർക്ക് 45 ദിവസം കൊണ്ട് മരുന്ന് വിതരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം.
45 വയസ് കഴിഞ്ഞവർക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട് www.cowin.gov.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights: covid vaccine distribution on holidays too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here