ലൗ ജിഹാദ് നിരോധിക്കണം: യോഗി ആദിത്യനാഥ്

കേരളത്തിലും ലൗ ജിഹാദ് നിരോധിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു യോഗി.
കേരളത്തില്‍ ലൗ ജിഹാദ് വിരുദ്ധ നിയമമില്ല. ഉത്തര്‍ പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അത് നടപ്പിലാക്കി. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയ്ക്ക് വളരാന്‍ യുഡിഎഫും എല്‍ഡിഎഫും അവസരമൊരുക്കുന്നുവെന്നും യോഗി ആരോപിച്ചു. കേരളത്തിലേത് അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ്. ഇസ്ലാം വര്‍ഗീയത വളരാന്‍ അവസരം നല്‍കരുതെന്നും യോഗി പറഞ്ഞു.
അതേസമയം കേരളത്തില്‍ ലൗ ജിഹാദില്ലെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വന്റിഫോറിനോട് പറഞ്ഞു. എത്ര ലൗ ജിഹാദ് കേസ് കേരളത്തില്‍ ബിജെപിക്ക് കണ്ടെത്താനായെന്ന് ശശി തരൂര്‍ ചോദിച്ചു. യോഗിയുടെത് പോലുള്ള ഇത്തരം വര്‍ഗീയ വിഷപ്രചാരണത്തെ തള്ളിക്കളയണമെന്നും ശശി തരൂര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്നും ആചാര സംരക്ഷണം നെഹ്രു ധാരയുമായി ചേര്‍ന്നു പോവുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു.
എന്നാല്‍ യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പിന്തുണച്ച് ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തി. ലൗ ജിഹാദിന് എതിരെ നിയമം വരണമെന്ന് അവര്‍ പറഞ്ഞു. കൂടാതെ കേരളത്തില്‍ ലൗ ജിഹാദും ശബരിമലയും വിഷയം അല്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
Story Highlights: love jihad, yogi adityanath
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here