Advertisement

രാജമൗലിയുടെ ‘ആർആർആർ’ പെൻമൂവീസ് സ്വന്തമാക്കി

April 1, 2021
Google News 5 minutes Read

ബാഹുബലി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയാണ് അർആർആർ. വി വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. സിനിമയുടെ ചിത്രങ്ങളും പോസ്റ്ററുകളും ഇതിനോടകം തന്നെ അണിയറ പ്രവർത്തകർ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ വടക്കേ ഇന്ത്യയുടെ വിതരണ അവകാശം പെൻമൂവീസിന് വിറ്റുപോയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. താരങ്ങൾ ഇക്കാര്യം ഷെയർ ചെയ്തിട്ടുണ്ട്. ഡിജിറ്റൽ, ഇലക്ട്രോണിക്സ്, സാറ്റലൈറ്റ് അവകാശങ്ങളാണ് ജയന്തിലാലിൻറെ പെൻമൂവീസ് സ്വന്തമാക്കിയത്.

വൻ തുകയ്ക്കാണ് ഇടപാട് നടന്നതെന്നാണ് പുറത്തുവരുന്ന വാർത്ത. എന്നാൽ തുക എത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. പത്ത് ഭാഷകളിലാകും ചിത്രം പ്രദർശനത്തിനെത്തുക. രൗദ്രം രണം രുദിരം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻ.ടി.ആർ, രാം ചരൺ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുവരുടെയും ആദ്യത്തെ ദക്ഷിണേന്ത്യൻ ചിത്രം കൂടിയാണിത്.

Story Highlights: Pen Studios Acquires North Indian Theatrical Rights Of SS Rajamoulis RRR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here