‘ജോസ് കെ മാണി കുലം കുത്തി’; പാലായിൽ സിപിഐഎമ്മിന്റെ പേരിൽ പോസ്റ്റർ

പാലായിൽ ജോസ് കെ മാണിക്കെതിരെ പോസ്റ്റർ. സേവ് സിപിഐഎമ്മിന്റെ പേരിലാണ് പോസ്റ്ററുകൾ പതിപ്പിച്ചത്. ജോസ് കെ മാണി കുലം കുത്തിയാണെന്നും പോളിംഗ് സ്റ്റേഷനിൽ ചെല്ലുമ്പോൾ ഇക്കാര്യം ഓർക്കണമെന്നും പോസ്റ്ററിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്നലെ പാലാ നഗരസഭയിൽ സിപിഐഎം കേരള കോൺഗ്രസ് അംഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് പാലാ നഗരത്തിലെ വിവിധയിടങ്ങളിൽ പോസ്റ്റർ പതിച്ചത്. നഗരസഭയിലുണ്ടായ പ്രശ്‌നങ്ങൾ വ്യക്തി പരമാണെന്നും തെരഞ്ഞെടുപ്പിനെ അത് ബാധിക്കില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു.

Story Highlights: Jose k mani, assembly election 2021

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top