Advertisement

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

April 1, 2021
Google News 1 minute Read
rahul gandhi

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. പൗരത്വ ഭേദഗതിയില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. അസമില്‍ പറഞ്ഞത് ഇവിടെയും ആവര്‍ത്തിക്കുന്നുവെന്നും രാഹുല്‍. മലപ്പുറം ഏറനാട് മണ്ഡലത്തില്‍ നടന്ന പ്രചാരണ പരിപാടിയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഹത്രാസില്‍ യുപി സര്‍ക്കാര്‍ പെരുമാറിയത് പോലെയാണ് വാളയാറില്‍ കേരള സര്‍ക്കാര്‍ പെരുമാറിയതെന്ന് പ്രിയങ്കാ ഗാന്ധി ആരോപിച്ചിരുന്നു. അഴിമതികളെക്കുറിച്ച് ചോദിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല എന്നാണ് മറുപടി. പിന്നെ ആരാണ് ഈ സര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. ബിജെപിയെയും രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക വിമര്‍ശിച്ചത്. യുഡിഎഫ് പ്രകടനപത്രിക ഏറെ സമയമെടുത്ത് പ്രിയങ്കാ ഗാന്ധി വേദിയില്‍ വിശദീകരിച്ചു.

Story Highlights: rahul gandhi, citizenship amendment law

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here