രജനികാന്തിന് ദാദാസാഹെബ് ഫാൽക്കെ അവാർഡ്

സ്റ്റൈൽ മന്നൻ രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇന്ത്യയിലെ ഏറ്റവും ഉയർന്ന സിനിമാ പുരസ്കാരം പ്രഖ്യാപിച്ചത്. നടൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കളിൽ ഒരാളായ രജനികാന്തിന് 2019ലെ ദാദാസാഹെബ് ഫാൽക്കെ അവാർഡ് പ്രഖ്യാപിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. നിർമ്മാതാവ്, തിരക്കഥാകൃത്ത് എന്ന നിലയിൽ രജനികാന്ത് നൽകിയ സംഭാവനകൾ വളരെ മികച്ചതാണ്.’- ജാവദേക്കർ പറഞ്ഞു.
ഗായകരായ ആഷ ഭോസ്ലെ, ശങ്കർ മഹാദേവൻ, അഭിനേതാക്കളായ മോഹൻലാൽ, ബിശ്വജീത്, സംവിധായകൻ സുഭാഷ് ഘായ് എന്നിവർ ചേർന്നാണ് രജനികാന്തിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്.
Story Highlights: Rajinikanth Will Receive The Dadasaheb Phalke Award
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here