വിനോദിനിയുടെ ഐഫോൺ പണം കൊടുത്ത് വാങ്ങിയത്; അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ

വിനോദിനിയുടെ ഐ ഫോൺ പണം കൊടുത്തു വാങ്ങിയതെന്ന് കോടിയേരി ബാലകൃഷ്ണൻ. പൊലീസ് അന്വേഷണത്തിൽ ഇത് വ്യക്തമായിട്ടുണ്ട്. വിനോദിനിക്ക് കസ്റ്റംസ് നോട്ടിസ് ഇതുവരെ കിട്ടിയിട്ടില്ല. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അന്വേഷണത്തെ താനും കുടുംബവും നേരിടുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന് ക്യാപ്റ്റൻ എന്ന വിശേഷണം പാർട്ടി ഒരിടത്തും നൽകിയിട്ടില്ലെന്നും കോടിയേരി പറഞ്ഞു. വിശേഷണം നൽകുന്നത് വ്യക്തികളാണ്. മുഖ്യമന്ത്രിയുടെ തീരുമാനങ്ങൾ പാർട്ടിയിൽ ചർച്ച ചെയ്തിട്ടുള്ളതാണ്. ഇനി മത്സരിക്കാനില്ലെന്ന ജയരാജന്റെ പ്രസ്താവന അഭിപ്രായ പ്രകടനം മാത്രമാണെന്നും കോടിയേരി വ്യക്തമാക്കി.

Story Highlights: Kodiyeri balakrishnan, I Phone

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top