മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയേറുന്നു

മുട്ടാര്‍പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു. പൂനൈയിലും തമിഴ്‌നാട്ടിലും നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ പ്രതിയാണ് മരണപ്പെട്ട വൈഗയുടെ പിതാവ് സനു മോഹനെന്ന് പൊലീസിന് വിവരം ലഭിച്ചു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച ദുരൂഹത ആകാം കുട്ടിയുടെ മരണത്തിന് കാരണമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
മാര്‍വാടികള്‍ അടക്കമുള്ള സംഘം സനു മോഹനനെ നോട്ടമിട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റിലെ വാച്ച്മാന്‍ നിര്‍ണായകമായ മൊഴിയും പൊലീസില്‍ നല്‍കി. വൈഗ മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് പിതാവ് സനൂ മോഹന്‍ കുട്ടിയെ തോളിലിട്ടു കൊണ്ടു പോകുന്നത് കണ്ടതായാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
സനു മോഹനന്‍ സഞ്ചരിച്ച കാര്‍ കണ്ടെത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഈ സമയം കാറോടിച്ചിരുന്നത് സനു മോഹന്‍ ആണെന്ന് ഇപ്പോഴും ഉറപ്പിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിട്ടും ഒരു തെളിവും പൊലീസിന് ഇതുവരെ ലഭിച്ചിട്ടുമില്ല.
Story Highlights: missing case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here