Advertisement

തൃക്കരിപ്പൂരിൽ ഇക്കുറിയും കള്ളവോട്ടിനു സാധ്യതയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംപി ജോസഫ്

April 2, 2021
Google News 1 minute Read
UDF candidate fraud Thrikkarippur

ലോകസഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് പിടിക്കപ്പെട്ട് റി പോളിങ് നടന്ന കാസർഗോഡ് തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇക്കുറിയും സമാനമായ സാഹചര്യമുണ്ടെന്ന് യുഡിഎഫ് സ്ഥാനാർത്ഥി എം പി ജോസഫ്. എന്നാൽ ഇത് പരാജയം ഉറപ്പിച്ചതുകൊണ്ടുള്ള ആരോപണമാണെന്നാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ പ്രതികരണം.

പാർട്ടി ഗ്രാമങ്ങളിൽ പോളിംഗ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സിപിഐഎം തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് എംപി ജോസഫിൻ്റെ പ്രധാന ആരോപണം. തൃക്കരിപ്പൂരിൽ പാർട്ടി ഗ്രാമങ്ങൾ തഴച്ച് വളരുകയാണെന്നും ഇതിന് തടയിടാൻ പ്രധാന മന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചിട്ടുണ്ടെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു. ചൈനീസ് ഗ്രാമങ്ങളെ പോലെ പാർട്ടി ഭരണത്തിന് കീഴിലാണ് തൃക്കരിപ്പൂരിലെ പലസ്ഥലങ്ങളെന്നും എംപി ജോസഫ് പറയുന്നു.

എന്നാൽ യുഡിഎഫ് പരാജയം ഉറപ്പിച്ചുവെന്നും പാർട്ടി ഗ്രാമങ്ങളെന്നത് ആരോപണം മാത്രമാണെന്നും എൽഡിഎഫ് സ്ഥാനാർത്ഥി എം രാജഗോപാലൻ പറഞ്ഞു.

സ്ഥാനാർത്ഥിയുടെ വ്യക്തിഗത മികവ് വോട്ടാക്കി മാറ്റി അട്ടിമറി വിജയം നേടാമെന്നാണ് യുഡിഎഫിൻ്റെ കണക്കുകൂട്ടൽ. നില മെച്ചപ്പെടുത്താൻ ബിജെപിക്കായി ടിവി ഷിബിനും സജീവമാണ്. സിറ്റിങ് സീറ്റിൽ ഇളക്കമുണ്ടാകില്ലെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.

Story Highlights: UDF candidate warns of fraud in Thrikkarippur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here