മാനസിക പീഡനം; സാമ്പത്തിക ചൂഷണം; ഇടുക്കിയില്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന് എതിരെ കീഴ്ജീവനക്കാരുടെ പരാതി

ഇടുക്കി ദേവികുളം, ഉടുമ്പന്‍ചോല തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ നരേഷ് കുമാര്‍ ബന്‍സാലിക്ക് എതിരെ കീഴ്ജീവനക്കാരുടെ പരാതി. മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് കീഴ്ജീവനക്കാര്‍ പറയുന്നത്. സാമ്പത്തിക ചൂഷണം നടത്തുന്നതായും പരാതി. ജില്ലാ കളക്ടര്‍ക്കും വരണാധികാരിക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും ആണ് പരാതി നല്‍കിയിരിക്കുന്നത്.

ഷൂ പോളിഷ് ചെയ്യാന്‍ ഉള്‍പ്പെടെ ആവശ്യപ്പെടുന്നു, സ്വകാര്യ റിസോര്‍ട്ടുകള്‍ താമസിക്കാന്‍ ആവശ്യപ്പെടുന്നു എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് ജീവനക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. ഔദ്യോഗിക വാഹനങ്ങള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുകയും കീഴ്ജീവനക്കാര്‍ക്ക് പോകാന്‍ വാഹനങ്ങള്‍ നല്‍കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. തെളിവു സഹിതമാണ് പരാതി. സംഭവം അധികൃതര്‍ അന്വേഷിക്കുമെന്നും വിവരം.

Story Highlights: idukki, complaint

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top