കൊവിഡ് ബാധിച്ച ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി

കൊവിഡ് ബാധിച്ച നാഷണൽ കോൺഫറൻസ് അധ്യക്ഷൻ ഫറൂഖ് അബ്ദുള്ളയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്.

ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് അദ്ദേഹത്തിന്റെ മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള പറഞ്ഞു. അദ്ദേഹത്തിന് കൂടുതൽ പരിചരണം ആവശ്യമാണെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ചയാണ് ഫറൂഖ് അബ്ദുള്ളയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ഫറൂഖ് അബ്ദുള്ളയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്നാണ് വിവരം. മാർച്ച് ആദ്യം ഫറൂഖ് അബ്ദുള്ള ആദ്യ ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ചിരുന്നു.

Story Highlights: farooq abdullah, covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top