Advertisement

സന്ദീപ് നായരെ ചോദ്യം ചെയ്യല്‍; അനുമതി റദ്ദാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് കോടതിയെ സമീപിക്കും

April 3, 2021
1 minute Read
ramesh chennithala

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് കോടതിയെ സമീപിക്കും. കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ക്രൈംബ്രാഞ്ച് അനുമതി വാങ്ങിയതെന്നാണ് ഇ ഡിയുടെ ആരോപണം.

ഇതിനിടെ ജയിലിലെത്തി ക്രൈംബ്രാഞ്ച് സംഘം സന്ദീപിനെ ചോദ്യം ചെയ്തു. മുഖ്യമന്ത്രിയുടെ അടക്കം പേര് പറയാന്‍ ഇ ഡി സമ്മര്‍ദം ചെലുത്തിയെന്ന് സന്ദീപ് മൊഴി നല്‍കിയെന്നാണ് സൂചന. ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയേക്കും.

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി എന്നിവര്‍ക്ക് എതിരെയും മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം സന്ദീപ് നായരെ അഞ്ച് മണിക്കൂറില്‍ അധികമാണ് ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ ആരംഭിച്ചത് രാവിലെ 11 മണിയോടു കൂടിയാണ്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ചായിരുന്നു സന്ദീപ് നായരുടെ ചോദ്യം ചെയ്യല്‍. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top