ശബരിമല വിഷയം: മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയോട് രണ്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാകത്തക്ക നിലയില്‍ നല്‍കിയ അഫിഡവിറ്റ് പിന്‍വലിക്കുമോ? ശബരിമലയുടെ കാര്യത്തില്‍ ചെയ്ത തെറ്റിന് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് ചോദിക്കുമോ? എന്നും രമേശ് ചെന്നിത്തല ചോദിച്ചു. ഹരിപ്പാട് മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല.

ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ ഭക്തജനങ്ങളെ കബളിപ്പിക്കുകയാണ്. ശബരിമല വിഷയം ഈ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാനപ്പെട്ട വിഷയമാണ്. എന്നാല്‍ തൃപ്തികരമായ മറുപടി ശബരിമലയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പറയുന്നില്ല. പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. അതിന്‌ശേഷം മുഖ്യമന്ത്രി ഇതുവരെ തന്റെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ശബരിമലയിലെ കോടികണക്കിന് വരുന്ന വിശ്വാസ സമൂഹത്തെ വേദനിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ അതേ നിലപാട് ഇപ്പോഴും തുടരുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top