സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടയാനുള്ള ബിൽഗേറ്റ്സിന്റെ പദ്ധതിക്ക് തിരിച്ചടി

ബിൽഗേറ്റ്സിന്റെ കാലാവസ്ഥ മാറ്റത്തെ തടയാനുള്ള പദ്ധതിക്ക് തിരിച്ചടി. സ്ട്രോറ്റോസ്ഫെറിക് കണ്ട്രോൾഡ് പെർടർബേഷൻ എക്സ്പെരിമെന്റ് (SCoPEX) എന്ന് പേരിട്ടിരിക്കുന്ന സോളാർ ജിയോ എൻജിനീയറിങ് പരീക്ഷണത്തിനുള്ള അനുമതി സ്വീഡിഷ് സ്പേസ് കോർപറേഷൻ റദ്ദാക്കി. SCoPEX പരീക്ഷണത്തിനെതിരെ നിരവധി ശാസ്ത്രജ്ഞരിൽ നിന്നും വ്യാപകമായ എതിർപ്പുകൾ ഉണ്ടായ സാഹചര്യത്തിലാണ് നടപടി.
സൂര്യപ്രകാശം ഭൂമിയിലെത്തുന്നത് തടഞ്ഞു കൊണ്ട് ആഗോളതാപനത്തെ ചെറുക്കുക എന്നതാണ് SCoPEX എന്ന പദ്ധതി കൊണ്ട് ലക്ഷ്യം വെച്ചിരുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയിലെ അന്തരീക്ഷത്തിലേക്ക് കാൽസ്യം കാർബണേറ്റ് ബലൂൺ അയച്ച് പ്രാഥമിക പരീക്ഷണം നടത്താനും പദ്ധതിയുണ്ടായിരുന്നു. അന്തരീക്ഷത്തിലെത്തുന്ന കാൽസ്യം കാർബണേറ്റിന്റെ സൂഷ്മകണികകൾ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു കണക്കുകൂട്ടൽ.
എന്നാൽ എതിർപ്പുകളെ തുടർന്ന് സ്വീഡിഷ് സ്പേസ് കോർപറേഷൻ വിവാദ പരീക്ഷണത്തിനെതിരെ നിലപാട് സ്വീകരിക്കുകയായിരുന്നു. അടുത്ത് നടത്താൻ നിശ്ചയിച്ചിരിക്കുന്ന ബലൂൺ പരീക്ഷണം അടക്കമുള്ള ജിയോ എൻജിനീയറിങ് പരീക്ഷണങ്ങളെ ഒരു വിഭാഗം ശാസ്ത്ര സമൂഹം വലിയ രീതിയിൽ എതിർക്കുന്നുണ്ട്. ഈ പരീക്ഷണം എത്രത്തോളം ആവശ്യമാണെന്ന് വസ്തുതകൾ നിരത്തി തെളിയിക്കാനും സാധിച്ചിട്ടില്ല എന്നാണ് എസ്എസ് സി യുടെ വാദം.
ജൂണിലാണ് ആർട്ടികിലെ കിരുണയിലുള്ള എസ്റാഞ്ച് സ്പേസ് സെന്ററിൽ നിന്നും ബലൂൺ പരീക്ഷണം നടത്താൻ പദ്ധതിയിട്ടിരുന്നത്. സൂര്യപ്രകാശം തടഞ്ഞ് ആഗോളതാപനം നടപ്പിലാക്കാൻ വേണ്ട ചില വിവരങ്ങൾ ശേഖരിക്കുക മാത്രമായിരുന്നു ഈ പരീക്ഷണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, വലിയ തോതിലുള്ള എതിർപ്പുകളാണ് ഈ ബലൂൺ പരീക്ഷണത്തിന് നേരിടേണ്ടി വന്നത്. ശാസ്ത്രജ്ഞർമ്മാർക്കൊപ്പം പരിസ്ഥിതി സംഘടനകൾക്കും പരീക്ഷണത്തിനെതിരെ പരസ്യമായി എതിർപ്പുന്നയിച്ചിരുന്നു.
ഹാർവാഡ് സർവകലാശാലയുടെ സോളാർ ജിയോ എൻജിനീയറിങ് ഗവേഷണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ സ്വപനം യാഥാർഥ്യമാക്കാനുള്ള നടപടികൾ പുരോഗമിച്ചത്. എന്നാൽ ഇതിനിടെ ഉയർന്ന കടുത്ത എതിർപ്പുകളെ തുടർന്ന് സ്വീഡിഷ് സ്പേസ് കോർപറേഷൻ തന്നെ അനുമതി നിഷേധിച്ചതോടെ ആഗോളതാപനത്തെ ചെറുക്കാനുള്ള ബിൽഗേറ്റ്സിന്റെ ആശയം പ്രാവർത്തികമാക്കാനുള്ള കാത്തിരിപ്പ് ഒരുപക്ഷെ നീണ്ടുപോയേക്കാം.
Story Highlights: The Swedish Space Corporation Cancelled Bill Gates Funded Experiment Aiming to Blot out the Sun to Fight Climate Change
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here