തിരുവനന്തപുരത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് വി.എസ്.ശിവകുമാര്‍

തിരുവനന്തപുരത്ത് എല്‍ഡിഎഫ്-ബിജെപി കൂട്ടുകെട്ടെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി വി.എസ്.ശിവകുമാര്‍. ജനവിധി അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സിപിഐഎം വോട്ടുകള്‍ നല്‍കിക്കൊണ്ട് ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. എന്നാല്‍ ഇതിനെ യുഡിഎഫ് അതിജീവിക്കുമെന്നും വോട്ടര്‍മാര്‍ മറുപടി നല്‍കുമെന്നും വി.എസ്.ശിവകുമാര്‍ പറഞ്ഞു.
തീരമേഖലയില്‍ യുഡിഎഫിനു വലിയ മേല്‍ക്കൈയാണുള്ളത്. ബിജെപി സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കുന്നതിന് സിപിഐഎം ഒരു അന്തര്‍ധാരയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ മാത്രം വന്ന് ജനങ്ങളോട് വോട്ട് ചോദിക്കുന്നയാളല്ല ഞാന്‍. യുഡിഎഫ് വിജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നതെന്നും വി.എസ്. ശിവകുമാര്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here