നടൻ അക്ഷയ് കുമാറിന് കൊവിഡ്

ബോളിവുഡ് നടൻ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. അക്ഷയ് കുമാർ തന്നെയാണ് കൊവിഡ് ബാധിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ ഹോം ക്വാറന്റീനിലാണെന്നും ചികിത്സ തേടുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

താനുമായി ബന്ധപ്പെട്ടവർ കൊവിഡ് പരിശോധന നടത്തണമെന്നും പെട്ടെന്ന് തന്നെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു. പുതിയ ചിത്രമായ രാം സേതുവിന്റെ ചിത്രീകരണ തിരക്കുകൾക്കിടെയാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top