ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം തുടർജയങ്ങൾ; ചരിത്രമെഴുതി ഓസീസ് വനിതാ ടീം

Australia Women ODI Record

ഏകദിന മത്സരങ്ങളിൽ ഏറ്റവുമധികം തുടർജയങ്ങൾ എന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതാ ടീം. 22 തുടർജയങ്ങളാണ് ഓസീസ് ടീം സ്വന്തമാക്കിയത്. ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനു ശേഷമാണ് ഓസീസ് ടീം ഈ റെക്കോർഡിലെത്തിയത്. ഓസ്ട്രേലിയൻ പുരുഷ ടീമിൻ്റെ 21 തുടർജയങ്ങളാണ് വനിതാ ടീം തകർത്തത്.

2017 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെയാണ് ഓസ്ട്രേലിയ അവസാനമായി പരാജയപ്പെട്ടത്. അതിനു ശേഷം ഒരൊറ്റ ഏകദിന മത്സരത്തിൽ പോലും ഓസീസ് വനിതകൾ പരാജയപ്പെട്ടിട്ടില്ല. 2018ൽ ഇന്ത്യയോട് വിജയിച്ചുതുടങ്ങിയ ഓസ്ട്രേലിയ മൂന്ന് വർഷങ്ങൾക്കിപ്പുറവും പരാജയം അറിഞ്ഞിട്ടില്ല.

ഇന്ത്യക്കെതിരെ 3-0, പാകിസ്താനെതിരെ 3-0, ന്യൂസീലൻഡിനെതിരെ 3-0, ഇംഗ്ലണ്ടിനെതിരെ 3-0, വെസ്റ്റ് ഇൻഡീസിനെതിരെ 3-0, ശ്രീലങ്കക്കെതിരെ 3-0, ന്യൂസീലൻഡിനെതിരെ 3-0, ന്യൂസീലൻഡിനെതിരെ 1-0* എന്നിങ്ങനെയാണ് ഓസീസ് ടീമിൻ്റെ വിജയങ്ങൾ.

ന്യൂസീലൻഡിനെതിരായ മത്സരത്തിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് 212 റൺസിന് ന്യൂസീലൻഡ് പുറത്തായി. മറുപടി ബാറ്റിംഗിൽ 38.3 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി ഓസീസ് വിജയിക്കുകയായിരുന്നു.

Story Highlights: Australia Women Cricket Team Break ODI Record For Most Consecutive Wins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top