ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു

govinda confirmed covid today

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന് ചെറിയ രോഗലക്ഷണങ്ങളുണ്ട്. നിലവിൽ ഹോം ക്വാറന്റീനിലാണ്.

അടുത്തിടെയാണ് ഭാര്യ സുനിത കൊവിഡിൽ നിന്ന് രോഗമുക്തി നേടുന്നത്. ഇരുവരുടേയും ജീവനക്കാർക്ക് കൊവിഡ് നെഗറ്റീവാണ്. ഇരുവരുമായി അടുത്തിടെ സമ്പർക്കം പുലർത്തിയവരോട് ജാഗ്രത പാലിക്കാനും കൊവിഡ് പരിശോധന നടത്താനും ഗോവിന്ദയും ഭാര്യ സുനിതയും അഭ്യർത്ഥിച്ചു.

നേരത്തെ അക്ഷയ് കുമാറിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാം സേതുവിന്റെ ചിത്രീകരണത്തിനിടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Story Highlights: govinda confirmed covid today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top