മഹാരാഷ്ട്രയിൽ കൊവിഡ് ബാധ രൂക്ഷം; ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്ക്

Maharashtra 57074 Covid cases

മഹാരാഷ്ട്രയിൽ കൊവിഡ് ബാധ രൂക്ഷം. കൊവിഡ് ബാധ തുടങ്ങിയതിനു ശേഷം ഇതുവരെ രജിസ്റ്റർ ചെയ്തതിൽ ഏറ്റവും ഉയർന്ന കണക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. 57,074 പേരാണ് ഇന്നത്തെ കൊവിഡ് ബാധിതർ. 222 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇന്നലെ 49,447 പേർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ ഐപിഎലിനും ഭീഷണിയാണ്.

4,30,503 കൊവിഡ് കേസുകളാണ് നിലവിൽ മഹാരാഷ്ട്രയിലുള്ളത്. 22,05,899 പേർ ഹോം ക്വാറൻ്റീനിലും 19,711 പേർ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റീനിലുമാണ്.

അതേസമയം, മഹാരാഷ്ട്രയിൽ നാളെ മുതൽ ഭാഗിക ലോക്ക്ഡൗൺ ഏർപ്പെടുത്തി. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്.

ഹോട്ടൽ, പാർക്ക് തിയേറ്റർ, എന്നിവ അടച്ചിടും. സർക്കാർ സ്ഥാപനങ്ങളിൽ 50% ജീവനക്കാർ മാത്രമേ പാടുള്ളു. രാത്രി 8:00 മുതൽ അവശ്യ സേവനങ്ങൾക്ക് മാത്രം അനുമതി നൽകും. രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് രാത്രികാല കർഫ്യു. അഞ്ച് പേരിൽ കൂടുതലുള്ള കൂട്ടം നിരോധിച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണങ്ങൾ അനുവദിക്കുമെങ്കിലും തിയേറ്ററുകൾ അടഞ്ഞു കിടക്കും.

ഗതാഗതത്തിന് നിലവിൽ നിയന്ത്രണം ഇല്ലെങ്കിലും അൻപത് ശതമാനം പേരെ മാത്രമേ പൊതുഗതാഗതത്തിൽ അനുവദിക്കുകയുള്ളു.

Story Highlights: Maharashtra records highest-ever one-day tally with 57,074 Covid cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top