Advertisement

36 കിലോമീറ്റർ 208 വളവുകൾ, അത്ഭുത കാഴ്ച ഒരുക്കുന്ന ഭീകരൻ റോഡ് ‘പാമിർ പ്ലേറ്റോ സ്കൈ റോഡ്’

April 4, 2021
Google News 2 minutes Read

ചൈനയിലെ സിൻജിയാങ് ഉയ്ഗർ സ്വയം ഭരണ പ്രദേശത്ത് സ്ഥിതിചെയ്യുന്ന റോഡാണ് പമിർ പ്ലേറ്റോ സ്കൈ റോഡ്. 36 കിലോമീറ്റർ നീളമുള്ള ഈ റോഡിൻറെ ആകാശകാഴ്ച കണ്ടാൽ ഒരു ഭീമൻ സർപ്പം വളഞ്ഞു പുളഞ്ഞു കിടക്കുന്നത് പോലെ തോന്നും. പർവത പ്രദേശത്തെ കർഷകർക്കും ഇടയന്മാർക്കും പാമിറിൽ കൂടിയുള്ള യാത്ര സുഗമമാക്കാൻ 2019 ജൂലൈയിലാണ് റോഡ് തുറന്നത്. ഇപ്പോൾ ഈ റോഡ് ലോകമെങ്ങും നിന്നുമുള്ള വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുകയാണ്. വിദേശ വിനോദ സഞ്ചാരികൾക്ക് ഇതിലൂടെ യാത്ര ചെയ്യണമെങ്കിൽ ആദ്യം ബോർഡർ പാസ്സിന് അപേക്ഷിക്കണം.

വഖിയയിലെ ഹബു സിക്കലായ് പട്ടണത്തെ പടിഞ്ഞാറ് ടാക്സോകോർഗാൻ നഗരവുമായി ബന്ധിപ്പിക്കുന്ന പാമിർസ് സ്കൈ റോഡിൽ 208 ലധികം വളവുകളിലുള്ളതിനാൽ മഴയോ മഞ്ഞു വീഴ്ചയോ ഉള്ള സമയത്ത് ഇതിലൂടെ യാത്ര അത്യന്തം അപകടകരമാണ്. വുഗുലിയേറ്റ് ദബാൻ കൊടുമുടിയിൽ വച്ചാണ് ഈ റോഡ് അതിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗത്തെത്തുന്നത്. ഈ പ്രദേശത്ത് 14,005 അടി ഉയരത്തിലാണ് റോഡ് സ്ഥിതിചെയ്യുന്നത്.

ചൈനയുടെ പടിഞ്ഞാറെ മൂലയിൽ, ടെഹ്‌റാനും ഡമാസ്‌കസിനും അടുത്തായി സ്ഥിതി ചെയ്യുന്ന കാഷ്‌ഗർ രണ്ട് സഹസ്രാബ്ദങ്ങളായി പ്രാദേശിക വ്യാപാര, സാംസ്‌കാരിക കൈമാറ്റത്തിന്റെ പ്രഭവകേന്ദ്രമാണ്. പുരാതന സിൽക്ക് റോഡിൻറെ രണ്ട് ശാഖകൾക്കിടയിയിലുള്ള ഒരു ജംക്ഷനിലാണ് ഈ നഗരം.

കുൻലൂൺ പർവതനിരകളിലെ പാമിർ പീഠ ഭൂമി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡിന് പാമിർ പ്ലേറ്റോ സ്കൈ റോഡ് , പാർമിസ് സ്കൈ റോഡ് , വാച്ച റോഡ് എന്നുമെല്ലാം പേരുണ്ട്.

Story Highlights: Panlong Ancient Road 208 Bends with 38 Km, In china

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here