പൊട്ടിത്തെറിക്കുന്ന അഗ്നിപർവതത്തിന് മുകളിൽ ഡ്രോൺ പറത്തി, അവിശ്വസനീയമായ കാഴ്ചയൊരുക്കി ഫാഗ്രഡൽസ്ഫാൾ അഗ്നിപർവതം

ഡ്രോൺ ക്യാമറകൾ വന്നതോടെ വീഡിയോയുടെ അപാരസാധ്യതകളാണ് തുറന്നത്. മനുഷ്യർക്ക് കടന്നെത്താൻ കഴിയാത്ത ഇടങ്ങളിൽ പോലും ഇത്തരം ക്യാമറകളും വിഡിയോകളും ചിത്രങ്ങൾ ഒപ്പിയെടുക്കുന്നു. ഇത്തരത്തിലുള്ള ഒരു ഡ്രോൺ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രീകരിച്ച സ്ഥലവും സന്ദർഭവുമാണ് വീഡിയോയെ വ്യത്യസ്തമാക്കുന്നത്.

ഐസ്‌ലാൻഡിലെ അഗ്നിപർവതം പൊട്ടിത്തെറിക്കുന്നതിന്റെ അവിശ്വസനീയമായ കാഴ്ചകളാണ് ഡ്രോൺ പകർത്തിയത്. ഫാഗ്രഡൽസ്ഫാൾ അഗ്നിപർവതം പൊട്ടിത്തെറിച്ച് ലാവാ പുറത്തേക്ക് വമിക്കുകയാണ്. അടുത്തിടെ രാത്രിയിലാണ് ഐസ്‌ലാഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന് സമീപത്തെ അഗ്നിപർവതം പൊട്ടിത്തെറിച്ചത്.

ആഴ്ചകളായി ഈ പർവതം പുകഞ്ഞുകൊണ്ടിരിക്കുകയാണ്. അതെ സമയം, പൊട്ടിത്തെറിയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഏറെ കൗതുകകരമായ വീഡിയോ ഡ്രോൺ ഉപയോഗിച്ച് ജോർജൻ സ്റ്റൈൻബെക്ക് ആണ് ചിത്രീകരിച്ചത്. പർവതത്തിന്റെയും ലാവയുടേയുമെല്ലാം ഏറെ അടുത്ത് ക്യാമറ ചെന്നെത്തി.

Read Also : മനോഹരമായ ഭൂപ്രകൃതിയാൽ അലംകൃതം, കാഴ്‌ചയിൽ അത്യാകർഷണം ഉളവാക്കുന്ന ഏഴ് നിറത്തിലുള്ള മൺപാളികൾ

അതിശയിപ്പിക്കുന്ന ഈ വീഡിയോ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേർ ജോർജൻ സ്റ്റൈൻബെക്കിനെ പ്രശംസിക്കുകയും ചെയ്തു.

Story Highlights- Drone Footage Captures Close-up of Fagradalsfjall Volcano Eruption in Iceland

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top