Advertisement

മനോഹരമായ ഭൂപ്രകൃതിയാൽ അലംകൃതം, കാഴ്‌ചയിൽ അത്യാകർഷണം ഉളവാക്കുന്ന ഏഴ് നിറത്തിലുള്ള മൺപാളികൾ

March 18, 2021
Google News 2 minutes Read

ലോകത്ത് അപൂർവമെന്ന് തോന്നിക്കും വിധം കാഴ്ചയൊരുക്കുന്ന ഇടമാണ് മൗറീഷ്യസിലെ ചമരേൽ ഗ്രാമം. വ്യത്യസ്തമായ കാഴ്ചകൾ തേടി യാത്ര ചെയ്യാൻ ഇഷ്ടമുള്ളവരാണെങ്കിൽ ഈ സ്ഥലം നിങ്ങളെ ഏറെ അതിശയിപ്പിക്കും. ഏഴ് വ്യത്യസ്ത നിറത്തിലുള്ള മൺപാളികൾ, കാഴ്ചയിൽ അത്യാകർഷണം മാത്രമല്ല കൗതുകകരവുമാണ് .

മൗറീഷ്യസിലെത്തുന്ന സഞ്ചാരികൾ പ്രധാനമായും സന്ദർശിക്കുന്ന ഇടങ്ങളിലൊന്നാണ് ഏഴ് നിറങ്ങളിലുള്ള മൺപാളികൾ. ആദ്യകാലങ്ങളിൽ ഈ മൺ കൂനകൾ വളരെ അടുത്തുനിന്ന് കാണാമായിരുന്നു. എന്നാലിപ്പോൾ ചമരേലിലെ ഈ മണ്ണിന്റെ കാഴ്ചകൾ ചെറുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. മാത്രമല്ല, ഇവിടേക്കെത്താനുള്ള നടവഴിയും ആരെയും ആകർഷിക്കുന്ന മനോഹരമായ ഭൂപ്രകൃതിയാൽ അലംകൃതമാണ് .

ഭൂമിയിലെ തന്നെ ഏറ്റവും ആകർഷണമുള്ള മണൽക്കൂനകളുടെ ഇടമായതു കൊണ്ടുതന്നെ ഇവിടം ‘ദി ലാൻഡ് ഓഫ് സെവൻ കളേഴ്സ്’ എന്നാണ് അറിയപ്പെടുന്നത്. മൗറീഷ്യസ് ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തായി ബ്ലാക്ക് റിവർ എന്ന ജില്ലയിലാണ് ചമരേൽ എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. കാണുന്നവരിലാരിലും അതിശയം ജനിപ്പിക്കുന്ന, വിവിധ നിറങ്ങളിലുള്ള ഈ മൺതിട്ടകൾ 7500 ചതുരശ്ര മീറ്ററിലായാണ് വ്യാപിച്ചു കിടക്കുന്നത്.

അഗ്നിപർവത പ്രവർത്തനങ്ങളുടെ ഫലമായി, കാലാകാലങ്ങളിൽ പുറത്തേക്കൊഴുകിയ ലാവ, പല ഊഷ്മാവിൽ, കുറഞ്ഞ സമയത്തിനുള്ളിൽ തണുത്തുറഞ്ഞു പോയതാകാമെന്നാണ് ചമരേരിലെ ഭൂമിയ്ക്ക് നിറങ്ങൾ കൈവരാനുള്ള കാരണമായി ഭൂമിശാസ്ത്രകാരന്മാർ പറയുന്നത്. ഋതുക്കൾ മാറി വരുന്നതിനനുസരിച്ച് വ്യത്യാസപ്പെടുമെങ്കിലും പഴയ നിറത്തിലേക്ക് തന്നെ തിരിച്ചെത്തുകയും ചെയ്യുന്നു.

Story Highlights -Seven Coloured Earth , Chamarel , Mauritius , The land of Seven Colours

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here