Advertisement

ഓപ്പറേഷന്‍ റൈഡല്‍; കൊല്ലത്ത് മദ്യപിച്ച് വാഹനമോടിച്ച 17 ഡ്രൈവര്‍മാര്‍ പിടിയില്‍

6 hours ago
Google News 1 minute Read
kollam

കൊല്ലത്ത് പൊലീസ് പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഉള്‍പ്പടെ 17 ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായി. പിടിയിലായവരില്‍ അഞ്ച് സ്‌കൂള്‍ ബസ് ഡ്രൈവര്‍മാരുമുണ്ടെന്ന് ഞെട്ടിക്കുന്ന വിവരം. രണ്ടര മണിക്കൂര്‍ മാത്രം നീണ്ടു നിന്ന പരിശോധനയിലാണ് ഇത്രയധികം ഡ്രൈവര്‍മാരെ മദ്യപിച്ചതിന് പിടികൂടിയത്.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ കിരണ്‍ നാരായണിന്റെ നിര്‍ദേശ പ്രകാരം കൊല്ലം സിറ്റി പരിധിയിലായിരുന്നു പരിശോധന. മധ്യപിച്ച് വാഹനമോടിക്കുന്നവരുടെ എണ്ണം കൂടുന്നുവെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് കമ്മിഷണര്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയത്. കൊല്ലം എസിപി ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഒരു കെഎസ്ആര്‍ടിസി ബസ്, പത്ത് സ്വകാര്യ ബസുകള്‍, അഞ്ച് സ്‌കൂള്‍ ബസുകള്‍, ഒരു ടെമ്പോ ട്രാവലര്‍ എന്നിവയുടെ ഡ്രൈവര്‍മാരാണ് പിടിയിലായത്. പിടിയിലായ 17 പേരെയും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് എത്തിച്ചിട്ടുണ്ട്.

പരിശോധന തുടരുമ്പോള്‍ ഡ്രൈവര്‍മാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് വഴി പരിശോധന വിവരങ്ങള്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് ചോര്‍ത്തി നല്‍കിയതിനെ തുടര്‍ന്ന് പലയിടത്തും സ്വകാര്യ ബസ് സര്‍വീസുകള്‍ നിര്‍ത്തി വച്ചതായും ആക്ഷേപം ഉയരുന്നുണ്ട്. വരും ദിവസങ്ങളിലും ഓപ്പറേഷന്‍ റൈഡല്‍ തുടരും, പരിശോധനകള്‍ കര്‍ശനമാകും എന്നിങ്ങനെയാണ് കമ്മിഷണറുടെ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

Story Highlights : 17 driver arrested for drunk driving in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here