Advertisement

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന

3 hours ago
Google News 3 minutes Read
Drones to be used to detect those entering Mecca without Hajj permits

ഹജ്ജ് പെര്‍മിറ്റ് ഇല്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന. ഡ്രോണ്‍ ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്തി പിടികൂടുന്ന ദൃശ്യങ്ങള്‍ മക്കയിലെ സുരക്ഷാ വിഭാഗം പുറത്തുവിട്ടു. നിയമലംഘകര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. (Drones to be used to detect those entering Mecca without Hajj permits)

ഹജ്ജ് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മക്കയിലും മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലും ശക്തമായ പരിശോധനയാണ് സുരക്ഷാ വിഭാഗം നടത്തുന്നത്. ഹജ്ജ് പെര്‍മിറ്റോ മക്കയില്‍ ജോലി ചെയ്യാനുള്ള പെര്‍മിറ്റോ ഇല്ലാത്തവരെ മക്കയിലേക്ക് കടത്തി വിടുന്നില്ല. സുരക്ഷാ വിഭാഗത്തെ കബളിപ്പിച്ച് മക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ കണ്ടെത്താന്‍ ഡ്രോണുകളുടെ സഹായത്തോടെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഡ്രോണ്‍ വഴി നിയമലംഘകരെ കണ്ടെത്തി പിടികൂടുന്ന വീഡിയോ സുരക്ഷാ വിഭാഗം പുറത്തുവിട്ടു.

Read Also: പുലിശല്യത്തില്‍ പൊറുതിമുട്ടി വയനാട്; പാവപ്പെട്ട ജനങ്ങള്‍ ചോദിക്കുന്നു: എത്ര ആടുകളെക്കൂടി ഇനിയും കുരുതി കൊടുക്കണം?

ഹജ്ജ് പെര്‍മിറ്റ് ഇല്ലാത്ത വിദേശികള്‍ മരുഭൂമിയിലൂടെ നടക്കുന്നതും, വാഹനത്തില്‍ കയറുന്നതുമെല്ലാം ദൃശ്യങ്ങളില്‍ കാണാം. യാത്രക്കാരെയും യാത്രാ സൌകര്യം നല്കിയ ഡ്രൈവറെയും പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാര്‍ക്ക് 20,000 റിയാല്‍ വരെയും, യാത്രാ സഹായം നല്കിയവര്‍ക്ക് ഒരു ലക്ഷം റിയാല്‍ വരെയും ശിക്ഷ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

Story Highlights : Drones to be used to detect those entering Mecca without Hajj permits

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here