പി. ജയരാജന്റെ പ്രസ്താവനയിൽ തെറ്റില്ല; പിന്തുണച്ച് മുഖ്യമന്ത്രി

സിപിഐഎം നേതാവ് പി. ജയരാജനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പി. ജയരാജന്റെ പ്രസ്താവനയിൽ യാതൊരു തെറ്റുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വ്യക്തി ആരാധന അനുവദിക്കുന്ന പാർട്ടിയല്ല സിപിഐഎം. പാർട്ടിയാണ് ക്യാപ്റ്റനെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൽഡിഎഫിന്റെ ജനപ്രീതിയിൽ അസ്വസ്ഥരാകുന്നവരാണ് പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാക്കുന്നത്. ജനങ്ങളുടെ സ്‌നേഹപ്രകടനം പ്രസ്ഥാനത്തോടാണെന്നും തന്നോടല്ലെന്നും പിണറായി വിജയൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിക്കുന്നതിനെതിരെ പി. ജയരാജൻ ഇന്നലെ രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജയരാജന്റെ പ്രതികരണം. പാർട്ടിയാണ് ക്യാപ്റ്റനെന്നും വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ല കമ്യൂണിസ്റ്റുകാരെന്നുമായിരുന്നു ജയരാജൻ വ്യക്തമാക്കിയത്. സംഭവം വിവാദമായതിന് പിന്നാലെ തന്റെ ഫേസ്ബുക്ക് പോസ്റ്റ് വലതുപക്ഷ മാധ്യമങ്ങൾ ദുരുദ്ദേശപരമായി ചർച്ച ചെയതുവെന്ന് ചൂണ്ടിക്കാട്ടി ജയരാജൻ വീണ്ടും രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ തന്നെയായിരുന്നു വിശദീകരണം.

Story Highlights: p jayarajan, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top