സിബിഐ അന്വേഷണം: അനില്‍ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചേക്കും

സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും നീക്കം തുടങ്ങി. മുതിര്‍ന്ന അഭിഭാഷകരുമായി ചര്‍ച്ചകള്‍ ആരംഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
മഹാരാഷ്ട്ര സര്‍ക്കാരും അനില്‍ ദേശ്മുഖും പ്രത്യേകം അപ്പീലുകള്‍ സമര്‍പ്പിച്ചേക്കും. അനില്‍ ദേശ്മുഖിനെതിരെ മുംബൈ മുന്‍ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്.
പതിനഞ്ച് ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കണമെന്നും, അതിന് ശേഷം സിബിഐ ഡയറക്ടര്‍ക്ക് തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നൂറ് കോടി രൂപയുടെ കൈക്കൂലി ആരോപണമാണ് അനില്‍ ദേശ്മുഖിനെതിരെ പരംബീര്‍ സിംഗ് ഉന്നയിച്ചത്.
Story Highlights: Anil Deshmukh may approach Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here