Advertisement

തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി

April 5, 2021
1 minute Read

തലശേരിയിൽ മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് ബിജെപി ജില്ലാ നേതൃത്വം. എൽഡിഎഫിനും യുഡിഎഫിനും ഒഴികെ ആർക്കും വോട്ട് ചെയ്യാമെന്നാണ് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കെ. കെ വിനോദ് കുമാർ പറഞ്ഞത്.

തലശേരിയിൽ എൻഡിഎയ്ക്ക് സ്ഥാനാർത്ഥി ഇല്ലാത്ത സാഹചര്യത്തിലാണ് മനഃസാക്ഷി വോട്ട് ആഹ്വാനവുമായി ബിജെപി രംഗത്തെത്തിയത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടിയുടെ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നെങ്കിലും സി.ഒ.ടി നസീർ തന്നെ ഇത് പിൻവലിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണവും സി.ഒ.ടി നസീർ ഉന്നയിച്ചിരുന്നു. സിപിഐഎം സമ്മർദത്തിന്റെ ഫലമായാണ് സി.ഒ.ടി നസീറിന്റെ പിന്മാറ്റമെന്നായിരുന്നു ബിജെപിയുടെ ആരോപണം.

Story Highlights: assembly election 2021, bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top