രാജ്യത്തെ ഉയരുന്ന കൊവിഡ് ബാധ; പ്രധാനമന്ത്രി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും

രാജ്യത്ത് കൊവിഡ് ബാധ ഉയരുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം എട്ടിന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. വൈകുന്നേരം 6.30നാവും കൂടിക്കാഴ്ചയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചക്കു മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ നാളെ 11 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും.
മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, ഝാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാവും ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക.
രാജ്യത്തെ കൊവിഡ് കേസുകൾ ഏറ്റവും ഉയർന്ന നിരക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പോസിറ്റീവ് കേസുകൾ ഒരു ലക്ഷം കടന്നു. 478 മരണവും റിപ്പോർട്ട് ചെയ്തു. കൊവിഡ് രൂക്ഷമായ മഹരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നിവിടങ്ങളിലേക്ക് വിദഗ്ധ സംഘത്തെ അയക്കാൻ പ്രധാനമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
Story Highlights: PM To Discuss Covid Surge With All Chief Ministers On April 8
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here