കൊവിഡ് ബാധിച്ച് യുവതി മരിച്ചു; ആശുപത്രി തകർത്ത് ബന്ധുക്കൾ; വിഡിയോ

കൊവിഡ് ബാധിച്ച് യുവതി മരിച്ചതിൽ പ്രകോപിതരായി ബന്ധുക്കൾ ആശുപത്രി തകർത്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിൽ ഇന്നലെയാണ് സംഭവം നടന്നത്. ആശുപത്രി തകർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.

കൊവിഡ് ബാധിച്ച് 29കാരിയായ യുവതിയാണ് മരിച്ചത്. ഇതിന് പിന്നാലെ ബന്ധുക്കൾ പ്രതിഷേധവുമായി എത്തുകയായിരുന്നു. പ്രകോപിതരായ ബന്ധുക്കൾ ആശുപത്രി റിസപ്ഷൻ തകർക്കുകയും തീയിടുകയും ചെയ്തു. ആശുപത്രി ജീവനക്കാർ ഉടൻ തന്നെ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പത്ത് പേരെ പൊലീസ് അറസ്റ്റു ചെയ്തു.

Story Highlights: covid 19, maharashtra

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top