ഷാരൂഖ് ഖാൻ കീറോൺ പൊള്ളാർഡിനെ ഓർമിപ്പിക്കുന്നു: അനിൽ കുംബ്ലെ

Shahrukh Khan Pollard Kumble

തമിഴ്നാട് ബാറ്റ്സ്മാൻ ഷരൂഖ് ഖാനെ പുകഴ്ത്തി പഞ്ചാബ് കിംഗ്സ് പരിശീലകൻ അനിൽ കുംബ്ലെ. ഷാരൂഖ് ഖാൻ കീറോൺ പൊള്ളാർഡിനെ ഓർമിപ്പിക്കുന്നു എന്ന് കുംബ്ലെ പറഞ്ഞു. ഈ സീസണിലാണ് ഷാരൂഖ് ഖാനെ പഞ്ചാബ് കിംഗ്സ് ടീമിൽ എത്തിച്ചത്. കൂറ്റനടിക്കരനായ ഷാരൊഖ് ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ്.

“അദ്ദേഹം പൊള്ളാർഡിനെ ഓർമപ്പെടുത്തുന്നുണ്ട്. ഞാൻ മുംബൈ ഇന്ത്യൻസിനൊപ്പമായിരുന്നപ്പോൾ നെറ്റ്സിലെ പൊള്ളാർഡിൻ്റെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു. ഞാൻ നെറ്റ്സിൽ പന്തെറിയാറുണ്ടായിരുന്നു. സ്ട്രൈറ്റ് ഷോട്ട് കളിക്കരുതെന്ന് മാത്രമാണ് ഞാൻ അദ്ദേഹത്തോട് പറയാറുണ്ടായിരുന്നത്. എന്തായാലും ഞാൻ ഷാരൂഖിനെതിരെ പന്തെറിയില്ല.”- കുംബ്ലെ പറഞ്ഞു.

പരിശീലനത്തിനു ശേഷം ബസിലിരികുമ്പോഴാണ് താൻ ലേലം കണ്ടതെന്നും ഇത്ര വലിയ തുക ലഭിക്കുമെന്ന് കരുതിയില്ലെന്നും ഷാരൂഖ് ഖാൻ പറഞ്ഞു.

ഇത്തവണത്തെ ഐപിഎൽ മത്സരങ്ങൾ ഏപ്രിൽ 9ന് ആരംഭിക്കും. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനൽ.

Story Highlights: Shahrukh Khan reminds me a bit of Kieron Pollard: Anil Kumble

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top