തെലങ്കാനയിൽ വിവാഹത്തിൽ പങ്കെടുത്ത 87 പേർക്ക് കൊവിഡ്

തെലങ്കാനയിൽ വിവാഹത്തിൽ പങ്കെടുത്ത 87 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിസാമാബാദ് ജില്ലയിലെ ഹൻമാജിപെട്ട് എന്ന സ്ഥലത്താണ് സംഭവം.

മുന്നൂറ്റി എഴുപത് പേരാണ് വിവാഹത്തിൽ പങ്കെടുത്തത്. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ചിലർ നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. തുടർന്ന് വിവാഹത്തിൽ പങ്കെടുത്ത എല്ലാവരേയും ക്വാറന്റീനിലാക്കുകയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കുകയുമായിരുന്നു. ഹൻമാജിപെട്ടിൽ തന്നെയാണ് ആരോഗ്യവിഭാഗം ഐസൊലേഷൻ സെന്റർ തുടങ്ങിയിരിക്കുന്നത്. കൊവിഡ് ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

Story Highlights: covid 19, telengana

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top