യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ല; മുല്ലപ്പള്ളിയെ തള്ളി രമേശ് ചെന്നിത്തല

മഞ്ചേശ്വരത്ത് സിപിഐഎം പിന്തുണ ആവശ്യപ്പെട്ട കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യുഡിഎഫിന് ഒരു മണ്ഡലത്തിലും ആരുമായും നീക്കുപോക്കില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനും ബിജെപിക്കുമെതിരേ മഞ്ചേശ്വരത്ത് എല്‍ഡിഎഫുമായി സഹകരിക്കാന്‍ തയാറാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു.

അതേസമയം മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്ക് എതിരെ മഞ്ചേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും രംഗത്തെത്തി. കൃപേഷിന്റെയും ശരത് ലാലിന്റെയും ആത്മാക്കള്‍ മുല്ലപ്പള്ളിയോട് ഒരിക്കലും പൊറുക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎമ്മിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തോടുള്ള അവഹേളനമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയത്. മഞ്ചേശ്വരത്ത് എന്‍ഡിഎ വിജയിക്കുമെന്ന ഭയമാണ് മുല്ലപ്പള്ളിയെകൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ആശയ പാപ്പരത്തമാണിതെന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഗതികേടാണ് ഇവിടെ വ്യക്തമാകുന്നതെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: covid 19, kerala technical university, exams

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top