‘നിഴൽ’ ന് ക്ലീൻ യു സർട്ടിഫിക്കറ്റ്; ചിത്രം ഏപ്രിൽ 9 ന് പ്രദർശനത്തിനെത്തും

കുഞ്ചാക്കോ ബോബൻ, നയൻ‌താര എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം നിഴലിന്റെ സെൻസറിങ് കഴിഞ്ഞു. ചിത്രത്തിന് യു സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ തന്റെ ഫേസ്ബുക് പേജിലൂടെയാണ് സിനിമയുടെ സെൻസറിങ് വിശേഷം പങ്കുവെച്ചിരിക്കുന്നത്. ഏപ്രിൽ 9 നാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

ഏറെ നിഗൂഢതകൾ നിറഞ്ഞതാകും ചിത്രം എന്ന സൂചന നൽകുന്നതായിരുന്നു സിനിമയുടെ ട്രെയിലർ. ചിത്രത്തിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. പ്രശസ്ത വീഡിയോ എഡിറ്റർ അപ്പു.എൻ.ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. സിനിമയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം ഇതിനോടകം വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ത്രില്ലർ സ്വഭാവത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് സഞ്ജീവാണ്.

ആന്റോ ജോസഫ് ഫിലിം കമ്പനി, മെലാഞ്ച് ഫിലിം ഹൗസ്, ടെന്റ്‌പോള്‍ മൂവീസ് എന്നിവയുടെ ബാനറുകളില്‍ ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ജിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ഛായാഗ്രഹണം ദീപക് ഡി മേനോന്‍. സംഗീതം സൂരജ് എസ് കുറുപ്പ്. സംവിധായകനൊപ്പം അരുണ്‍ലാല്‍ എസ്.പിയും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത്.

Story Highlights: Kunchacko Boban and Nayanthara’s Movie ‘Nizhal’ Gets U certificate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top