Advertisement

പശ്ചിമ ബംഗാളില്‍ മൂന്നാം ഘട്ട വോട്ടെടുപ്പ്; എല്ലാ മണ്ഡലങ്ങളിലും നിരോധനാജ്ഞ

April 6, 2021
Google News 1 minute Read
west bengal election

പശ്ചിമ ബംഗാളില്‍ ഇന്ന് ബൂത്തിലെത്തുന്ന 31 മണ്ഡലങ്ങളിലും കനത്ത സുരക്ഷാ സംവിധാനം. എല്ലാ മണ്ഡലങ്ങളിലും 144 പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നട്ക്കുന്ന 31 മണ്ഡലങ്ങളില്‍ 29 എണ്ണവും തൃണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്.

205 സ്ഥാനാര്‍ത്ഥികളുടെ ജനവിധി നിശ്ചയിക്കാന്‍ 78.5 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുന്നത്. ബിജെപിയിലെ സ്വപാന്‍ ദാസ്ഗുപ്ത, തൃണമൂല്‍ നേതാവും മമതയുടെ വിശ്വസ്തനും മന്ത്രിയുമായ ആഷിമ പ്താര, സിപിഐഎം നേതാവ് കാന്തി ഗാംഗുലി എന്നിവരാണ് ഇന്ന് ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

ഒന്നും രണ്ടും ഘട്ടങ്ങളില്‍ നടന്ന വോട്ടെടുപ്പിനോട് അനുബന്ധിച്ച് വ്യാപകമായ സംഘര്‍ഷമായിരുന്നു ബംഗാളില്‍ ഉണ്ടായത്. ഇന്നലെ വോട്ടെടുപ്പ് നടക്കുന്ന 31 മണ്ഡലങ്ങളിലെ വിവിധ മേഖലകളില്‍ ഇരുപാര്‍ട്ടി പ്രപര്‍ത്തകരും തമ്മില്‍ എറ്റുമുട്ടി. നിശബ്ദ പ്രചരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാന്‍ 31 മണ്ഡലങ്ങളിലും ശക്തമായ പ്രചരണമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയത്. തന്റെ വീടിന് നേരെ അടക്കം നടന്ന ബോംബ് ആക്രമണം തൃണമുല്‍ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഭീതി വ്യക്തമാക്കുന്നതാണെന്ന് ബിജെപി എംപി അര്‍ജുന്‍ സിംഗ് പറഞ്ഞു.

Story Highlights: west bengal, election

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here