യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചെന്നാരോപണം; പിറവത്ത് അനൂപ് ജേക്കബിന്റെ നേതൃത്വത്തിൽ പ്രതിഷേധം

പിറവം മണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചെന്നാരോപിച്ച് യുഡിഎഫ് പ്രവർത്തകർ രാമമംഗലം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കിഴുമുറിയിലെ ബൂത്ത് ഏജന്റ് സാജനെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്റെ നേതൃത്വത്തിൽ മർദിച്ചെന്നാണ് പരാതി. മർദനമേറ്റ സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ വാർഡായിരുന്ന കിഴുമുറി യുഡിഎഫ് പിടിച്ചെടുത്തിരുന്നു. ഈ പകയാണ് മർദനത്തിന് കാരണമെന്ന് യുഡിഎഫ് ആരോപിച്ചു.
Story Highlights: assembly election 2021, piravom, anoop jacob, udf
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here