Advertisement

ആറാട്ടുപുഴയിൽ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമം; നിയമനടപടി സ്വീകരിക്കുമെന്ന് വീണ ജോർജ്

April 6, 2021
1 minute Read

ആറാട്ടുപുഴയിൽ തനിക്കെതിരെ നടന്നത് ആസൂത്രിതമായ കയ്യേറ്റശ്രമമെന്ന് വീണ ജോർജ്. താൻ ബൂത്ത് സന്ദർശിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നതെന്ന് അറിയില്ല. ഇലക്ഷൻ കമ്മിഷൻ സ്ഥാനാർത്ഥിക്ക് നൽകുന്ന അവകാശം ഹനിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വീണ ജോർജ് പറഞ്ഞു.

ആറാട്ടുപുഴയിൽ ഉച്ചതിരിഞ്ഞാണ് വീണ ജോർജിനെതിരെ കയ്യേറ്റ ശ്രമം നടന്നത്. വീണ ജോർജ് സഞ്ചരിച്ച വാഹനം യുഡിഎഫ്, എൻഡിഎ പ്രവർത്തകർ തടഞ്ഞാണ് പ്രശ്‌നങ്ങൾക്ക് ഇടയാക്കിയത്. വാഹനം തടഞ്ഞശേഷമാണ് കയ്യേറ്റ ശ്രമം. വീണ ജോർജിനെ അസഭ്യം പറഞ്ഞതായും വിവരമുണ്ട്.

Story Highlights: veena george, assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top