Advertisement

അമ്പലപ്പുഴയിൽ സ്‌ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു

April 7, 2021
Google News 1 minute Read
m liju strike before ambalappuzha strong room

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിചിരിക്കുന്ന സ്‌ട്രോങ്ങ് റൂമിന് സുരക്ഷ പോരെന്ന് ചൂണ്ടിക്കാട്ടി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിന്റെ കുത്തിയിരിപ്പ് സമരം. സെന്റ് ജോസഫ് സ്‌കൂളിലെ സൂക്ഷിപ്പ് കേന്ദ്രത്തിലാണ് ലിജുവിന്റെ സമരം.

തെരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്നതെന്നും, ആർക്ക് വേണമെങ്കിലും, ഏത് വിധേനെയും ഇതിൽ കയറാമെന്നും എം.ലിജു പറയുന്നു. അൽപ്പസയത്തിനകം ജില്ലാ കളക്ടറും, തെരഞ്ഞെടുപ്പ് ഓഫിസറും സ്ഥലത്തേക്ക് എത്തിച്ചേരുമെന്നാണ് വിവരം.

ജില്ലാ കളക്ടറോട് താൻ സംസാരിച്ചിരുന്നുവെന്ന് ലിജു പറഞ്ഞു. ആലപ്പുഴ, ഹരിപ്പാട് എന്നിവിടങ്ങളിൽ ചെയ്തിരിക്കുന്നത് പോലെ പലക വച്ച് സ്‌ട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്നാണ് ലിജുവിന്റെ ആവശ്യം. എന്നാൽ കേന്ദ്ര ഒബ്‌സർവർ ഇത് അനുവദിക്കുന്നില്ലെന്നാണ് കളക്ടർ പറയുന്നതെന്ന് എം ലിജു ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights: m liju strike before ambalappuzha strong room

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here