ഛത്തീസ്ഗഡിൽ കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ

ഛത്തീസ്ഗഡിൽ കസ്റ്റഡിയിലുള്ള സൈനികന്റെ ചിത്രം പുറത്തുവിട്ട് മാവോയിസ്റ്റുകൾ. മാവോയിസ്റ്റ് ക്യാമ്പിലെന്ന് കരുതപ്പെടുന്ന സ്ഥലത്തെ താത്കാലിക ഷെഡിലിരിക്കുന്ന ജവാൻ രാകേശ്വർ സിംഗ് മൻഹാസിൻ്റെ ചിത്രമാണ് മാവോയിസ്റ്റുകൾ പുറത്തുവിട്ടത്. മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന വെടിവെപ്പിനു പിന്നാലെ ഏപ്രിൽ മൂന്നിനാണ് ഇദ്ദേഹം കാണാതാവുന്നത്. സംഭവത്തിൽ 22 സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വഹിച്ചിരുന്നു.
അതേസമയം, കസ്റ്റഡിയിലുള്ള ജവാനെ വിട്ടയക്കാൻ തയാറെന്ന് മാവോയിസ്റ്റുകൾ അറിയിച്ചു. സർക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നും മധ്യസ്ഥരെ സർക്കാരിന് തീരുമാനിക്കാമെന്നും മാവോയിസ്റ്റുകൾ അറിയിച്ചു. ജവാന്റെ ജീവന് ഇതുവരെ യാതൊരു കുഴപ്പവുമില്ല. ചർച്ചയ്ക്ക് തയാറാണ്. മാവോയിസ്റ്റ് വിരുദ്ധ വേട്ട അവസാനിപ്പിക്കണം. ചർച്ചയ്ക്ക് മധ്യസ്ഥരെ സർക്കാരിന് തീരുമാനിക്കാമെന്നുമാണ് മാവോയിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്.
മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നിർത്തിവയ്ക്കണമെന്നാണ് മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ ശക്തമാക്കാൻ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സേനാ വിന്യാസം വർധിപ്പിച്ചിരുന്നു. പരിശോധനകളും ശക്തമാക്കി. ഇതേ തുടർന്നാണ് ചർച്ചയ്ക്ക് തയാറാണെന്ന് മാവോയിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്.
Story Highlights: Maoists release picture of the jawan in their custody
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here