Advertisement

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കും: രമേശ് ചെന്നിത്തല

April 7, 2021
Google News 1 minute Read

സിപിഐഎമ്മിന് വിശ്വാസ സമൂഹം കനത്ത തിരിച്ചടി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തെ വര്‍ഗീയവത്കരിക്കാനും വര്‍ഗീയ ദ്രുവീകരണമുണ്ടാക്കി തെരഞ്ഞെടുപ്പില്‍ ജയിക്കാനുമുള്ള സിപിഐഎമ്മിന്റെ തന്ത്രം പരാജയപ്പെട്ടു. സിപിഐഎമ്മിലെ തന്നെ നല്ലൊരു വിഭാഗം ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ട്. പിണറായി അധികാരത്തില്‍ ഏറിയാല്‍ പാര്‍ട്ടി നശിച്ചുപോകുമെന്ന് വിശ്വാസമുള്ള ആളുകള്‍ യുഡിഎഫിന് വോട്ട് ചെയ്തിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഡിഎഫിന്റെ ശക്തമായ പ്രവര്‍ത്തനവും യോജിപ്പും ഒറ്റക്കെട്ടായ നിലപാടുകളും തെരഞ്ഞെടുപ്പിന് സഹായകമായി. ശബരിമലയുടെ കാര്യത്തില്‍ ജനങ്ങളെ വിഡ്ഡികളാക്കാന്‍ നോക്കിയ സിപിഐഎമ്മിന് കനത്ത തിരിച്ചടി വിശ്വാസ സമൂഹം നല്‍കും. വ്യാജ വോട്ടുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പരമാവധി വ്യാജവോട്ടുകള്‍ തടയാന്‍ കഴിഞ്ഞു.

തളിപ്പറമ്പില്‍ വ്യാപകമായി ബൂത്തുപിടുത്തമുണ്ടായി. തളിപ്പറമ്പില്‍ ബൂത്തുപിടുത്തം നടന്ന സ്ഥലങ്ങളില്‍ റീ പോളിംഗ് വേണം. ഒരിക്കലും ഉണ്ടാകാത്ത നിലയിലാണ് ബൂത്ത്പിടുത്തം ഉണ്ടാവുകയും ഏജന്റുമാരെ അടിച്ചോടിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Story Highlights: Ramesh Chennithala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here