തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികളെ ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു

കണ്ണൂര്‍ തലശ്ശേരി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന കണ്ണൂരിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട പ്രതികളെ തടഞ്ഞ് ലീഗ് പ്രവര്‍ത്തകര്‍. കൊളവല്ലൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെയാണ് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞത്. അതേസമയം കേസില്‍ അറസ്റ്റിലായ പ്രതി സി എച്ച് ഫൈസല്‍ പൊലീസ് ക്രൂരമായി മര്‍ദിച്ചുവെന്ന് ആരോപിച്ചു. നിരപരാധികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്നും മുസ്ലിം ലീഗ്. പ്രതികളെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

അതേസമയം ചൊക്ലി പൊലീസ് സ്റ്റേഷന്‍ ഒരു സംഘം ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുണ്ട്. കസ്റ്റഡിയിലെടുത്ത ലീഗ് പ്രവര്‍ത്തകരെ വിട്ടുകിട്ടണമെന്നാണ് ആവശ്യം. ഇന്നലെ രാത്രിയാണ് നിരവധി പേരെ അക്രമസംഭവങ്ങളില്‍ കസ്റ്റഡിയിലെടുത്തത്. ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലും ആളുകളെ കസ്റ്റഡിയിലെടുത്തെത്തിട്ടുണ്ട്. ഇവരുമായി ചര്‍ച്ച പുരോഗമിക്കുകയാണ്.

Story Highlights: Malayalam techno-horror movie Chathur Mukham

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top