ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ ശനിയാഴ്ച മുതൽ രാത്രികാല കർഫ്യു

ബംഗളൂരു ഉൾപ്പെടെ ആറ് നഗരങ്ങളിൽ രാത്രികാല കർഫ്യു ഏർപ്പെടുത്തി കർണാടക സർക്കാർ. ശനിയാഴ്ച മുതലാണ് കർഫ്യു.
രാത്രി 10 മണി മുതൽ പുലർച്ചെ 5 മണി വരെയാകും നിരേധനാജ്ഞ. ബംഗളൂരു, മൈസൂരു, മംഗളൂരു, കാലാബുറാഗി, ബിദർ, തുമകുരു, മണിപ്പാൽ എന്നിവിടങ്ങളിലാണ് ഏപ്രിൽ 20 വരെ നിരോധനാജ്ഞ.
കൊവിഡ് അതിരൂക്ഷമായ പത്ത് സംസ്ഥാനങ്ങളിൽ ഉൾപ്പെട്ടതാണ് കർണാടകയും. മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, ഉത്തർ പ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, കേരള, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായ മറ്റ് ഒൻപത് സംസ്ഥാനങ്ങളാണ്.
Story Highlights: Night Curfew In 6 Cities
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News