Advertisement

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

April 8, 2021
1 minute Read

പണം വച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധമായിപ്രഖ്യാപിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ചൂതാട്ട കമ്പനികളുടെ ആവശ്യം ഹൈക്കോടതി തള്ളി. എംപിഎല്‍, റമ്മി സര്‍ക്കിള്‍ അടക്കമുള്ള കമ്പനികളാണ് കോടതിയെ സമീപിച്ചത്.

വിഷയത്തില്‍ സര്‍ക്കാറിനോട് വിശദമായ മറുപടി നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി അടുത്ത മാസം 29ന് വീണ്ടും പരിഗണിക്കും. ഇക്കഴിഞ്ഞ ഫെബ്രവരി 23നായിരുന്നു കേരള ഗെയിംമിംഗ് ആക്ടില്‍ ഭേദഗതി വരുത്തി ഓണ്‍ലൈന്‍ ചൂതാട്ടം നിരോധിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

Story Highlights: online gaming, high court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top