കൊവിഡ് : തമിഴ്‌നാട്ടിലും നിയന്ത്രണങ്ങൾ കർശനമാക്കുന്നു

തമിഴ്‌നാട്ടിലും കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഏപ്രിൽ 10 മുതൽ പൊതുപരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി. വിവാഹ ചടങ്ങുകളിൽ 100 പേർക്ക് മാത്രമേ അനുമതി നൽകൂ. ശവസംസ്‌കാര ചടങ്ങുകൾക്ക് 50 പേർക്ക് പങ്കെടുക്കാം.
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാരും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. നോയിഡയിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ ആണ് കർഫ്യൂ. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. ഏപ്രിൽ 17 വരെയാണ് നിയന്ത്രണം.
ഇന്നലെ ബംഗളൂരുവിൽ കർണാടക സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഛത്തീസ്ഗഢിലെ റായ്പൂരിൽ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു.
Story Highlights: Tamil Nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here