കാഫിന്റെ ഒന്നാം വാർഷികാഘോഷം നടന്നു; ജെറി അമൽദേവ് അടക്കമുള്ള കലാകാരന്മാർക്ക് ആദരം

artists honored in kaf anniversary

കലാകാരന്മാരുടെ സംഘടനയായ കാഫിന്റെ ഒന്നാം വാർഷികാഘോഷം എറണാകുളത്ത് നടന്നു. ബുധനാഴ്ച നടന്ന വാർഷികാഘോഷ പരിപാടിയിൽ വിവിധ കലാകാരന്മാരെ ആദരിച്ചു.

ചലച്ചിത്ര രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ സംഗീത സംവിധായകൻ ജെറി അമൽദേവ്, ദാദ സാഹിബ് ഫാൽകെ സൗത്ത് പുരസ്‌കാരം നേടിയ സംഗീത സംവിധായകൻ ദീപക് ദേവ്, തുള്ളൽ ആചാര്യൻ കലാമണ്ഡലം പ്രഭാകരൻ മാസ്റ്റർ എന്നിവരെയാണ് ആദരിച്ചത്.

സിനിമാ താരങ്ങളായ രമേഷ് പിഷാരടി, ഗിന്നസ് പക്രു, സംഗീത സംവിധായകൻ ബിജിബാൽ തുടങ്ങിയവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി.

കേരളത്തിലെ എല്ലാ വിഭാഗം കലാകാരന്മാരെയും ഒരുമിപ്പച്ചുകൊണ്ട് സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട സംഘടനയാണ് ഇത്. അന്തരിച്ച കലാകാരന്മാരുടെ ഭാര്യമാർക്കുള്ള ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.

Story Highlights: artists honored in kaf anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top