കൊവിഡ്; പരിശോധന ശക്തമാക്കി കോഴിക്കോട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോഴിക്കോട് നഗരത്തില്‍ പരിശോധന ശക്തമാക്കി കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം. കടകളിലും പൊതുയിടങ്ങളിലും പരിശോധന നടത്തി വീഴ്ച വരുത്തുന്നവര്‍ക്ക് നോട്ടിസ് നല്‍കുന്നതും പിഴ ഈടാക്കുന്നതും തുടരുകയാണ്.
വീഴ്ച വരുത്തുന്നവര്‍ക്ക് ഉപദേശം നല്‍കുന്നതിനൊപ്പം കടയുടമയ്ക്ക് നോട്ടിസും നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങുന്നത്. കുട്ടികളുമായി നിരത്തിലിറങ്ങുന്നവര്‍ക്കും താക്കീതുണ്ട്. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപ പിഴയും ഈടാക്കും.
Read Also : കൊവിഡ്; ഡല്‍ഹിയിലെ എല്ലാ സ്‌കൂളുകളും കോളജുകളും അടച്ചിടാന്‍ ഉത്തരവ്
പല കടയിലും സാനിറ്റൈസറും സാമൂഹിക അകലവും കാണാനില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സി മുരളീധരന്‍ പറഞ്ഞു. വിവിധ ടീമുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിലും ഈ നടപടി തുടരും.
Story Highlights: covid 19, kozhikkode
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here