കൊവിഡ് പ്രതിരോധം കടുപ്പിക്കുമെന്ന് മന്ത്രി കെ. കെ ശൈലജ

കൊവിഡ് പ്രതിരോധം കടുപ്പിക്കേണ്ട സാഹചര്യമെന്ന് മന്ത്രി കെ. കെ ശൈലജ. നിയന്ത്രണങ്ങൾ തുടരും. എല്ലാ ആശുപത്രികളും സജ്ജമാക്കും. മെഡിക്കൽ കോളജുകളിൽ കൂടുതൽ സൗകര്യങ്ങളൊരുക്കുമെന്നും ആരോഗ്യമന്ത്രി കോഴിക്കോട് പറഞ്ഞു.

ഐസിയുകളുടെ എണ്ണം വർധിപ്പിക്കും. ഗുരുതര രോഗികളെയാണ് മെഡിക്കൽ കോളജുകളിൽ ചികിത്സിക്കുക. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ പലതും രോഗികളുടെ എണ്ണം കുറഞ്ഞപ്പോൾ പൂട്ടിയിരുന്നു. ഇത് ആവശ്യം വരികയാണെങ്കിൽ വീണ്ടും തുറക്കുമെന്നും മന്ത്രി അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് വ്യാപനം ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കർശന നിർദേശം നൽകിയിരുന്നു. എന്നാൽ സാമൂഹിക അകലം ഉൾപ്പെടെ പാലിക്കപ്പെട്ടില്ല. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞു. ഏപ്രിൽ മാസം ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top