കുഴിക്കാട്ടുശേരിയിൽ നവീകരിച്ച സെന്റ് മെരീസ് പള്ളിയുടെ ഉദ്ഘാടനം നാളെ

kuzhikattusseri renovated church inauguration tomorrow

തൃശൂർ കുഴിക്കാട്ടുശേരിയിൽ നവീകരിച്ച സെന്റ് മെരീസ് പള്ളിയുടെ ഉദ്ഘാടനം നാളെ. ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനാണ് ഉദ്ഘാടനം നിർവഹിക്കുന്നത്.

റോമൻ വാസ്തുശൈലിയിലാണ് പള്ളി പുതുക്കിപ്പണിതിരിക്കുന്നത്. നാളെ രാവിലെ 9 മണിക്കാണ് ഉദ്ഘാടനം. ശേഷം മൂന്ന് മണിക്ക് പാരിഷിലെ പുരോഹിതന്റെ നേതൃത്വത്തിലും അഞ്ച് മണിക്ക് പുത്തഞ്ചിറ ഇടവകയിലെ പുരോഹിതന്മാരുടെ നേതൃത്വത്തിലും കുർബാന നടക്കും.

മാള വിഷൻ, ഇരിങ്ങാലക്കുട ടൈംസ്, എന്നിങ്ങനെയുള്ള വിവിധ ഫേസ്ബുക്ക് പേജുകളിലൂടെ ലൈവായും കാണാൻ സാധിക്കും.

Story Highlights: kuzhikattusseri renovated church inauguration tomorrow

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top