‘മാധവി’ 37 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രവുമായി സംവിധായകൻ രഞ്ജിത്ത്

വ്യത്യസ്തമായ കൈയ്യൊപ്പുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകൻ രഞ്ജിത്തിന്റെ 37 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രമാണ് ‘മാധവി’. നാമിതാ പ്രമോദും ശ്രീലക്ഷ്മിയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമ തിയറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് മാധവി എന്ന ഹ്രസ്വ ചിത്രം സംഭവിച്ചത്.

സംവിധായകൻ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്‌സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ചിന്നു കുരുവിളയും അസ്സോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണനുമാണ്. സൗണ്ട് ഡിസൈനിങ് സച്ചിൻ സുധാകരൻ. ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത് ജേക്സ് ബിജോയിയാണ്.

ആനന്ദം എന്ന ചിത്രത്തിലൂടെ പരിചിതനായ അരുൺ കുര്യൻ, കുക്കു പരമേശ്വരൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ഹ്രസ്വ ചിത്രം മാധവി പ്രേക്ഷകർക്കായി വിഷുദിനത്തിൽ ഫ്ളവേഴ്സ് ടിവി യിൽ രാത്രി 9 ന് സംപ്രേക്ഷണം ചെയ്യും.

Story Highlights: Director Ranjith Telefilm Madhavi, Starring Namitha Pramod, sreelakshmi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top