പാനൂര്‍ മന്‍സൂര്‍ വധക്കേസ്; പ്രതികളെ പിടിക്കാന്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പൊലീസിനെ വെല്ലുവിളിച്ച് കെ സുധാകരന്‍ രംഗത്ത്. പൊലീസ് പ്രതികളെ പിടിച്ചില്ലെങ്കില്‍ അതിന് കഴിവുള്ള ചെറുപ്പക്കാരുണ്ട്. യുഡിഎഫ് രണ്ട് ദിവസം കൊണ്ട് പ്രതികളെ പിടിക്കുമെന്നും സുധാകരന്‍. ‘പ്രതികള്‍ ദൂരെയെങ്ങും പോയിട്ടില്ല. തൊട്ടടുത്ത പ്രദേശങ്ങളില്‍ ഉണ്ട്. പക്ഷേ പൊലീസിന്റെ അന്വേഷണം എവിടെയന്ന് പരിശോധിക്കണം’- കെ സുധാകരന്‍ പറഞ്ഞു.
അതേസമയം പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ രണ്ട് പേര്‍ കൂടി കസ്റ്റഡിയിലായി. നാലാം പ്രതി ശ്രീരാഗ്, ഏഴാം പ്രതി അശ്വന്ത് എന്നിവരെയാണ് പിടികൂടിയത്. കണ്ണൂര്‍- കോഴിക്കോട് അതിര്‍ത്തിയില്‍ വച്ചാണ് ഇവരെ പിടികൂടിയതെന്നും വിവരം.
Read Also : തലശേരിയില്‍ യുഡിഎഫ് ആരുടെയും വോട്ടും സ്വീകരിക്കുമെന്ന് കെ സുധാകരന്‍
അറസ്റ്റിലായ ഷിനോസാണ് ഒന്നാം പ്രതി. രതീഷ്, സംഗീത്, ശ്രീരാഗ്, സുഹൈല്‍, സജീവന്‍, അശ്വന്ത്, ശശി, സുമേഷ്, ജാബിര്‍, നാസര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂര്‍ മുക്കില്‍പീടികയില്‍ വച്ച് മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മന്‍സൂറും സഹോദരന്‍ മുഹ്‌സിനും ആക്രമിക്കപ്പെട്ടത്. ആക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തുകയായിരുന്നു. ചോര വാര്‍ന്ന നിലയില്‍ കണ്ടെത്തിയ മന്‍സൂറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മന്‍സൂറിന്റെ സഹോദരന്‍ മുഹ്‌സിന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.
Story Highlights: mansoor murder case, k sudhakaran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here